Friday, April 10, 2015

മഞ്ഞിലോ മഴയത്തോ

കേള്‍ക്കാന്‍ നീയരികെയില്ലെങ്കിലെന്ത് എനിക്ക് സംസാരിക്കാം. മനുഷ്യന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പക്ഷിമൃഗാദികള്‍ പോലും ഇല്ലാതിരിക്കട്ടെ, മഹാ ശൂന്യതയില്‍ ആവട്ടെ, എനിക്ക് പറയാം. ആര് പറയുന്നു, ആരോട് പറയുന്നു എന്നതില്‍ കാര്യമില്ല. എന്ത് പറയുന്നു എന്നുമാത്രം. ഹൃദയങ്ങള്‍ ചേര്‍ന്ന് കത്തിയാല്‍ പിന്നെ ജ്വാല മാത്രമല്ലോ... സംഗീതത്തിന് കേള്‍വിക്കാര്‍ വേണമെന്നില്ല, അരങ്ങു വേണമെന്നില്ല, പാടാം; പുല്‍നാമ്പിനോടും പക്ഷികളോടും... മൂടല്‍ മഞ്ഞില്‍ തപിച്ചും തിളച്ചും മറിയാം.